Advertisement

അനധികൃത വിദേശ കറൻസി സൂക്ഷിച്ച സംഭവം; കശ്മീർ നേതാവിന് ഹാജരാകാൻ നോട്ടീസ്

December 14, 2017
Google News 1 minute Read
kashmir leader asked to present before enforcement directorate

അനധികൃത വിദേശ കറൻസി സൂക്ഷിച്ച കേസിൽ ഹാജരാകാൻ കാശ്മീരിലെ ഹുറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗീലാനിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. ഡിസംബർ 18 ന് ഗീലാനി ന്യൂദൽഹി ഓഫീസിലെത്തി വിശദീകരണം.

വിദേശ നാണയ വിനിമയ ചട്ടം 2000 പ്രകാരമാണ് നടപടി. 2002 ൽ വരുമാന നികുതി ഉദ്യോഗസ്ഥർ ഗീലാനിയുടെ ശ്രീനഗറിലെ വീട്ടിൽ നിന്ന് ആറര ലക്ഷത്തിന്റെ വിദേശ കറൻസി പിടിച്ചിരുന്നു. ഇതു സംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകാൻ ഗീലാനിക്ക് കഴിഞ്ഞിരുന്നില്ല. 2003 ൽ ഗീലാനിയോട് വിശദീകരിക്കാൻ ഹാജരാകണമെന്ന് നിർദ്ദേശിച്ചു. അനുസരിച്ചില്ല. അന്നുമുതൽ കേസ് തീർപ്പാക്കാതെ കിടക്കുകയായിരുന്നു.

 

kashmir leader asked to present before  enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here