Advertisement

രാഹുല്‍ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത്

December 14, 2017
Google News 0 minutes Read
rahulgandhi dont call rahul pappu says election commission

കോണ്‍ഗ്രസ് നിയുക്ത ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത്.രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്ന അദ്ദേഹം  ഓഖി ദുരിന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 11 ന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്. തുടര്‍ന്ന് പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിക്കും. .
പൂന്തുറ പള്ളിക്ക് മുന്നില്‍ ദുരിത ബാധിതരുമായി കൂടിക്കാഴ്ച നടത്തും. ഹെലികോപ്ടര്‍ മാര്‍ഗം തമിഴ്‌നാട്ടിലെ ദുരന്തബാധിത മേഖലയായ ചിന്നത്തുറയിലേക്ക് പോകുന്നുണ്ട്. വൈകിട്ട് തിരിച്ചെത്തുന്ന രാഹുല്‍ ഗാന്ധി മൂന്നരയ്ക്ക് തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിട്ടുള്ള ബേബി ജോണ്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയില്‍ പങ്കെടുക്കും. അഞ്ചരയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിലെ പടയൊരുക്കം സമാപന വേദിയിലെത്തും.  ദേശീയ അധ്യക്ഷനായി നിയുക്തനായ ശേഷം ആദ്യമായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. വിപുലമായ സ്വീകരണമാണ് പാര്‍ട്ടി ഒരുക്കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here