വെടിയേറ്റ് മരിച്ച എസ്‌ഐയുടെ മൃതദേഹം നാട്ടിലെത്തിച്ചു

രാജസ്ഥാനിൽ വെടിയേറ്റ് മരിച്ച തമിഴ്‌നാട് പോലീസ് ഇൻസ്‌പെക്ടർ എസ്. പെരിയപാണ്ഡ്യന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഒരു സ്വകാര്യ വിമാനത്തിൽ ജയ്പൂരിൽ നിന്നും അഹമ്മദാബാദ് വഴി ചെന്നൈയിലെത്തിച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി കെ. പളനിസാമിയും മുതിർന്ന നേതാക്കളും ആദരാഞ്ജലി അർപ്പിച്ചു.
മൃതദേഹം പിന്നീട് ജന്മനാടായ തിരുനൽവേലിയിലേക്ക് കൊണ്ടുപോയി. നഗരത്തിൽ നടന്ന സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട് പെര്യപാണ്ഡ്യന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പോലീസ് സംഘം രാജസ്ഥാനിലെത്തിയത്. പാലി ജില്ലയിൽ മോഷ്ടാക്കളുടെ ഒളി സ്ഥലം വളഞ്ഞപ്പോഴാണ് പോലീസിന് നേരെ വെടിയുതിർത്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here