Advertisement

മുത്തലാഖ് ക്രിമിനൽ കുറ്റം

December 15, 2017
Google News 1 minute Read
govt clears triple talaq bill

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ല കുറ്റവുമാക്കുന്നതാണ് കരട് ബില്ല്.

ബില്ല് കേന്ദ്ര സർക്കാർ നേരത്തെ, സംസ്ഥാന സർക്കാരുകളുടെ പരിഗണനയ്ക്ക് അയച്ചിരുന്നു. ഇങ്ങനെ വിവാഹമോചനം നടത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാനുള്ള കുറ്റമാണിതെന്ന് ബില്ലിൽ വ്യവസ്ത ചെയ്യുന്നു.

കരട് ബില്ല് പ്രകാരം വാക്കാലോ ഇമെയിലിൽ കൂടിയോ എസ്എംഎസ് ആയോ വാട്‌സ്ആപ് മെസേജായോ മുത്തലാഖ് നടത്തുന്നത് ക്രിമിനൽ കുറ്റമാണ്.

 

govt clears triple talaq bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here