Advertisement

ഷാജി പാപ്പന്റെ രണ്ടാം വരവിലെ ആ മുണ്ട്, അതിന് പിന്നില്‍ ആരാണെന്നറിയാമോ?

December 15, 2017
Google News 0 minutes Read
shaji pappan

ആട് 2 പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു സിനിമയാണ്. സിനിമയുടെ പ്രഖ്യാപനം മുതല്‍ ദാ ഇപ്പോള്‍ ഇറങ്ങിയ ട്രെയിലറിന് വരെ മികച്ച റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നതും. എന്നാല്‍ ട്രെയിലറില്‍ എല്ലാവരും ഒരു പോലെ ശ്രദ്ധിച്ചത് ഷാജി പാപ്പന്റെ മുണ്ടാണ്. ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ രണ്ട് കളറില്‍ തിളങ്ങിയ ആ  മുണ്ടിന്റെ ആരാധകരുടെ എണ്ണവും ഹിറ്റ് ലിസ്റ്റില്‍ കയറി. ഇത്രയും ആരാധകരെ ഉണ്ടാക്കിയ ആ മുണ്ട് ഡിസൈന്‍ ചെയ്ചത് ആരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജയസൂര്യ. ഭാര്യ സരിതയാണ് ഷാജി പാപ്പന്റെ ഈ മേക്ക് ഒാവറിന് പിന്നില്‍. സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ പാപ്പന്റെ സ്റ്റൈല്‍ മാറ്റിപ്പിടിക്കാമെന്ന് സരിത പറയുകയായിരുന്നു. തുടര്‍ന്ന് ഈ ഡിസൈനും അവതരിപ്പിച്ചു. സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും ഒകെ പറഞ്ഞതോടെ ഇത് ഷാജി പാപ്പന്റെ രണ്ടാം വരവിലെ ഔദ്യോഗിക ലുക്ക് ആക്കി മാറ്റുകയായിരുന്നു. ഈ സ്റ്റൈല്‍ ഇഷ്ടമായതില്‍ നന്ദി അറിയിച്ച് കൊണ്ട് ജയസൂര്യ ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റിലാണ് തന്റെ ഭാര്യയാണ് ഇതിന്റെ പിന്നിലെന്ന് താരം വ്യക്തമാക്കിയത്.

jayasurya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here