ഇന്ന് ആട് ദിവസം, ആടിന്റെ മൂന്നാം ഭാഗം വരും: വിജയ് ബാബു

ആട് 3ന് മൂന്നാം ഭാഗം ഉണ്ടെന്ന് വ്യക്തമാക്കി നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ആട് ഒന്ന് റിലീസ് ചെയ്ത ദിവസമാണ് ഫെബ്രുവരി ആറ്. ആടിന്റെ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തതും ഒരു ഫെബ്രുവരി ആറിനാണ്. അത് കൊണ്ട് തന്നെ പറയാം, ആട് മൂന്ന് വരുമെന്നാണ് വിജയ് ബാബുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിന്റെ രണ്ട് ഭാഗങ്ങളും ഹിറ്റായിരുന്നു. മൂന്നാം ഭാഗം ഉണ്ടാകുകയാണെങ്കില്‍ അത് ത്രിഡിയില്‍ ആയിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. 2015 ഫെബ്രുവരി ആറിനാണ് ആടിന്റെ ആദ്യ ഭാഗം തിയേറ്ററുകളിലെത്തിയത്. 2017ല്‍ രണ്ടാം ഭാഗവും എത്തി. രണ്ടാം ഭാഗമാണ് ആദ്യത്തേതിനേക്കാള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതും. മൂന്നാംവരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here