ഷാജി പാപ്പന്‍ ആകേണ്ടിയിരുന്നത് ജയസൂര്യ അല്ലായിരുന്നെന്ന് വിജയ് ബാബു

ഒരു മൃഗത്തിന്റെ പേര് കേട്ടാല്‍ ആദ്യം സിനിമയുടേ പേര് ഓര്‍മ്മ വരുന്നത് ആട് എന്ന പേര് കേള്‍ക്കുമ്പോഴാണ്. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേര് മുഴുവന്‍ പറയാതെ ആട് എന്ന് മാത്രം പറഞ്ഞാല്‍ മതി ഈ സിനിമയാണ് ആദ്യം മനസിലേക്ക് ഓടിയെത്തുക. ഈ ചിത്രത്തിലെ ഷാജി പാപ്പന്‍ എന്ന കഥാപാത്രം നടന്‍ ജയസൂര്യയുടെ അഭിനയ ജീവിതത്തില്‍ മൈലേജ് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ ഈ കഥാപാത്രമാകാന്‍ തീരുമാനിച്ചിരുന്നത് മറ്റൊരാളായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ വിജയ് ബാബു. സര്‍ബത്ത് ഷമീര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തന്നെയാണ് ആദ്യം ഈ ചിത്രത്തില്‍ ഷാജിപാപ്പനാക്കാം എന്ന് കരുതിയിരുന്നതെന്നാണ് വിജയ് ബാബു പറഞ്ഞത്.
ഒരു ചാനല്‍ ഷോയ്ക്ക് ഇടെയാണ് വിജയ് ബാബു ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ് ബാബുവിന്റെ വാക്കുകള്‍ ഇങ്ങനെ, “വെറും അരമണിക്കൂർ ഉള്ള ഒരു ഷോർട്ട് ഫിലിം ആയിട്ട് ആണ് സത്യത്തിൽ ആട് എന്ന കഥയെ ഞങ്ങൾ തീരുമാനിച്ചിരുന്നത്. വടംവലി ടീമും ഇൻസ്‌പെക്ടറും ഉള്ള രണ്ട് കഥാപാത്രം വച്ചിട്ട് പ്ലാൻ ചെയ്ത ഒരു ഷോർട്ട് ഫിലിം. അതുകൊണ്ട് തന്നെ ഷാജി പാപ്പൻ ആകാൻ ഞാൻ തന്നെ തയ്യാറെടുത്തു. അതിനുവേണ്ടിയുള്ള ഫോട്ടോ ഷൂട്ടും നടത്തി വച്ചു. അതിനുശേഷം മിഥുനോട് ഞാൻ കുറച്ചു കൂടി വൃത്തിയായി കഥ എഴുതാൻ ആവശ്യപ്പെട്ടു.
ഓരോ ആഴ്ചയും മിഥുൻ അതിലേക്ക് ഓരോ കഥാപാത്രങ്ങളെ ചേർത്തുകൊണ്ടുവന്നു അവസാനം അത് രണ്ടരമണിക്കൂർ എത്തി നിൽക്കുന്ന ഒരു കഥ ആയി മാറി. അങ്ങിനെ അത് കണ്ടപ്പോൾ എനിക്ക് മനസിലായി ഷാജി പാപ്പൻ ആകാൻ എനിക്ക് പറ്റില്ല എന്ന്. അതിനുശേഷം ഒരിക്കൽ ജയസൂര്യയെ ആടിന്റെ കഥ കാണിച്ചു. വായിച്ചു തീർന്ന ശേഷം ജയസൂര്യ ചോദിച്ചത് ഇൻസ്‌പെക്ടർ വേഷം ആര് ചെയ്യും എന്നായിരുന്നു. മറിച്ചൊന്നും ആലോചിക്കാതെ പോലീസ് വേഷം ഞാനും ഷാജി പാപ്പൻ വേഷം ജയസൂര്യയ്ക്കും കൊടുത്തു..”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here