Advertisement

സ്റ്റീവ് സ്മിത്തിന് ഇരട്ട ശതകം

December 16, 2017
Google News 0 minutes Read

പെര്‍ത്തില്‍ നടക്കുന്ന ആഷസ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന് ഇരട്ട സെഞ്ച്വറി.29 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സ്മിത്ത് കരിയറിലെ രണ്ടാം ഇരട്ട ശതകം കുറിച്ചത്.ഒന്നാം ഇന്നിംങ്‌സില്‍ ഇംഗ്ലണ്ട് കുറിച്ച 403 റണ്‍സിനെതിരെ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ 549 എന്ന കൂറ്റന്‍ സ്‌കോറിലാണ് മൂന്നാം ദിവസമായ ഇന്ന് ഓസീസ് കളി നിര്‍ത്തിയിരിക്കുന്നത്.ഓസീസ് 146 റണ്‍സിന്റെ ഒന്നാം ഇന്നിംങ്‌സ് ലീഡ് സ്വന്തമാക്കി കഴിഞ്ഞു.ഇരട്ട സെഞ്ച്വറി നേടിയ സ്മിത്തിനൊപ്പം തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയും നേടി മിച്ചല്‍ മാര്‍ഷും ക്രീസിലുണ്ട്.മാര്‍ഷ് 181 റണ്‍സ് നേടിയിട്ടുണ്ട്.ടെസ്‌ററ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള താരമാണ് സ്റ്റീവ് സ്മിത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here