Advertisement

ബോക്‌സ് ഓഫീസ് ആര് കീഴടക്കും?…മത്സരത്തിനൊരുങ്ങി ക്രിസ്തുമസ് റിലീസുകൾ.

December 16, 2017
Google News 2 minutes Read

സിനിമ കൊട്ടകകൾ വീണ്ടും ഉത്സവ ലഹരിയിലേക്ക്.പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ ആറോളം സിനിമകളാണ് ക്രിസ്തുമസ് റീലീസായി തിയ്യേറ്ററുകളിൽ എത്തുന്നത്.

രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്തി
രിക്കുന്ന മമ്മൂട്ടി ചിത്രം ‘മാസ്റ്റർപീസ്’ ഡിസംബർ 21 ന് തിയ്യേറ്ററുകളിൽ എത്തും.ഇരുന്നൂറോളം ഫാൻസ് ഷോകളുടെ അകമ്പടിയോടെ വമ്പൻ റിലീസ് ഒരുക്കുവാനാണ് മമ്മൂട്ടി ആരാധകർ തയ്യാറെടുക്കുന്നത്.എഡ്ഡി എന്ന കോളേജ് അധ്യാപകന്റെ വേഷത്തിലാണ് മമ്മൂട്ടി മാസ്റ്റർപീസിൽ എത്തുന്നത്.

20170805_105754

 

യുവാക്കൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ആട് 2′.’ആട് ഒരു ഭീകര ജീവിയാണ്’ ആദ്യ ഭാഗം തിയ്യേറ്ററുകളിൽ പരാജയമായിരുന്നെങ്കിലും ഷാജി പാപ്പനും കൂട്ടാളികളും യുവാക്കൾക്കിടയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു.മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തിരിക്കുന്ന ആട് രണ്ടാം ഭാഗം ഡിസംബർ 22 ന് തിയ്യേറ്ററുകളിൽ എത്തും.

 

6

നവാഗത സംവിധായകനായ പ്രദീപ് നായർ സംവിധാനം ചെയ്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ‘വിമാനം’ ക്രിസ്തുമസ് റിലീസ് ആയി തിയ്യേറ്ററുകളിൽ എത്തും.സജി തോമസ് എന്ന ഭിന്നശേഷിയുള്ള യുവാവായി പൃഥ്വിരാജ് വേഷമിടുമ്പോൾ അത് പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാകുമെന്നാണ് അണിയറ സംസാരം.പുതുമുഖ നടി ദുർഗ കൃഷ്ണ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഡിസംബർ 22 ന് വിമാനം തിയ്യേറ്ററുകളിൽ എത്തും.

rbjmtthecfhah

ആഷിക്ക് അബു സംവിധാനം ചെയ്ത് ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മായാനദി’യും ക്രിസ്തുമസ് റിലീസ് ആയി തിയ്യേറ്ററുകളിൽ എത്തും.ശ്യാം പുഷ്‌ക്കറും ദിലീഷ് നായരും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന മായാനദിയിലെ ഗാനങ്ങൾ ഇതിനോടകം
ജനശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു.

ഒരു കംപ്ലീറ്റ് ഫൺ ലേബലിൽ നവാഗത സംവിധായകനായ ദിലീപ് മേനോൻ ഒരുക്കുന്ന ‘ആന അലറലോടലറ’ലിൽ വിനീത് ശ്രീനിവാസനും അനു സിത്താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഏറെ നാളുകൾക്ക് ശേഷം ഒരു ആനയെ കേന്ദ്രീകരിച്ച് പുറത്തിറങ്ങുന്ന സിനിമ കൂടിയാണിത്.ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ദിലീപ് മേനോൻ സിനിമ ഒരുക്കിയിരിക്കുന്നത്.ഡിസംബർ 22 ന് ചിത്രം തിയ്യേറ്ററുകളിലെത്തും.

അഞ്ചോളം മലയാള സിനിമകൾ റിലീസിനൊരുങ്ങുമ്പോൾ ‘വേലൈക്കാരൻ’ എന്ന തമിഴ് സിനിമയുമായാണ് ഫഹദ് ഫാസിൽ ഗോദയിലിറങ്ങുന്നത്.മോഹൻരാജ സംവിധാനം ചെയ്തിരിക്കുന്ന സിനിമയിൽ ശിവകാർത്തികേയനും നയൻതാരയും പ്രധാന കഥാപാത്രങ്ങളാകുമ്പോൾ വിസ്മയിപ്പിക്കുന്ന വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്.പ്രിവ്യൂ റിപ്പോർട്ടുകൾ അനുസരിച്ച് ‘വേലൈക്കാരൻ’ മികച്ച സിനിമയാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.ഡിസംബർ 22 ന് സിനിമ തിയ്യേറ്ററുകളിലെത്തും.velaikkaran-20171211102449-14796സിനിമ പ്രേമികൾ വലിയ കാത്തിരിപ്പിലാണ് തങ്ങളുടെ പ്രിയ താരങ്ങളുടെ സിനിമകൾക്കായി…ഒപ്പം എല്ലാ സിനിമകൾക്കും ടിക്കറ്റ് ചീന്തി പോക്കറ്റ് കാലിയാകുമെന്ന വലിയ സങ്കടത്തിലും…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here