കൊച്ചിയിലെ കവർച്ചാ സംഘം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചിയിൽ വീട്ടുകാരെ ബന്ദിയാക്കി മോഷണം നടത്തിയ സംഘത്തിന്റേത് എന്ന് കരുതുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഏഴ് പേരടങ്ങുന്ന സംഘത്തിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ദൃശ്യങ്ങൾ ലഭിച്ചതോടെ മോഷ്ടാക്കൾക്കായുള്ള പോലീസിന്റെ തെരച്ചിൽ ഊർജിതമാക്കി. ഏരൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവിയിലാണ് സംഘ്തതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
ദൃശ്യങ്ങളിൽ ഉള്ളത് ഇതര സംസ്ഥാനക്കാരാണെന്നാണ് പോലീസിന്റെ നിഗമനം. കവർച്ചക്കിടെ ഇവർ സംസാരിച്ച ഭാഷ, അക്രമത്തിനായി തിരഞ്ഞെടുത്ത വീടുകൾ , അക്രമത്തിൻറെ സ്വഭാവം എന്നിവ പരിശോധിച്ച പോലീസ് സംസ്ഥാനത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളല്ല മറിച്ച് പുറത്തുനിന്നെത്തിയ പ്രൊഫഷണൽ സംഘം തന്നെയാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. ഇവർക്ക് നാട്ടുകാരിൽനിന്നോ മറ്റോ സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
kochi cctv footage of robbers found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here