മുൻ ബിജെപി എംഎൽഎയുടെ മകൻ വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശിൽ മുൻ ബിജെപി എംഎൽഎയുടെ മകൻ വെടിയേറ്റു മരിച്ചു. ടുമൊരെയാഗഞ്ച് മുൻ എംഎൽഎ പ്രേം പ്രകാശ് തിവാരിയുടെ മകൻ വൈഭവ് തിവാരിയാണ് കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശ് നിയമസഭാ മന്ദിരത്തിനു സമീപത്തു വെച്ച് ഇന്നലെയാണ് വൈഭവ് തിവാരിക്ക് വെടിയേറ്റത്.
വസതിയിൽ നിന്ന് പരിചയക്കാരായ ആളുകളെത്തി വിളിച്ചിറക്കുകയും തുടർന്ന് ഇവരുമായുണ്ടായ വാക്കുതർക്കത്തിനിടെ ഇയാൾക്കു വെടിയേൽക്കുകയുമായിരുന്നുവെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് അഭയ് പ്രസാദ് പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Son Of Former BJP MLA shot dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here