Advertisement

ഓഖി; തിരച്ചിലിനായി 105 ബോട്ടുകൾ ഉൾക്കടലിലേക്ക് പുറപ്പെടും

December 18, 2017
1 minute Read
ockhi 105 boats to set out ockhi one corpse found to find the missing 

ഓഖി ചുഴലിക്കാറ്റിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. കാണാതായവർക്കായി 105 ബോട്ടുകളുടെ സംഘം ഉൾക്കടലിലേക്ക് പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളതീരത്ത് നിന്നും നൂറ് നോട്ടിക്കൽ മൈൽ ദൂരത്തിൽ നാല് ദിവസത്തേക്കായിരിക്കും തിരച്ചിൽ നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് വൈകീട്ടോടെയായിരിക്കും തിരച്ചിൽ സംഘം പുറപ്പെടുക. തിരച്ചിലിനാവശ്യമായ ചെലവ് പൂർണമായും സർക്കാർ വഹിക്കും. ബോട്ടുടമാസംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചകളുടെ ഫലമായിട്ടാണ് ഈ തീരുമാനം.

നീണ്ടകര, കൊച്ചി, മുനമ്പം, ബേപ്പൂർ എന്നീ നാല് കേന്ദ്രങ്ങളിൽ നിന്നും യഥാക്രമം 25, 25, 25, 30 എണ്ണം ഫിഷിങ്ങ് ബോട്ടുകളായിരിക്കും തിരച്ചിൽ നടത്തുക.

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top