Advertisement

ഐ.എസ്. ബന്ധം: കണ്ണൂരിൽ അറസ്റ്റിലായവരുടെ കേസ് ഏറ്റെടുത്ത് എൻ.ഐ.എ

December 18, 2017
0 minutes Read
isis goa Afghan IS ISIS song broadcasted through radio today

ഐഎസ് പ്രചരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ അറസ്റ്റിലായ അഞ്ച് പേരുടെ കേസുകൾ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ഏറ്റെടുത്തു.

ഇവർക്കെതിരേ യു.എ.പി.എ. കുറ്റം ചുമത്തിയിട്ടുണ്ട്. കണ്ണൂർ ചക്കരക്കൽ, തലശ്ശേരി സ്വദേശികളായ മിഥിലാജ് (26), അബ്ദുൾ റസാഖ് (34), എം.വി. റാഷിദ് (24), മനാഫ് റഹ്മാൻ !(42), യു.കെ. ഹംസ (57) എന്നിവരാണ് പിടിയിലായത്. കണ്ണൂർ ഡിവൈ.എസ്.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് ഒക്ടോബറിൽ ഇവരെ പിടികൂടിയത്.

ഐ.എസിന്റെ പ്രചാരകരായി, ഇറാഖിലേക്കും സിറിയയിലേക്കും ത്രീവ്രവാദ സംഘടനകളിലേക്ക് ആളുകളെ എത്തിക്കാൻ ബോധവത്കരണവും യാത്രാസഹായവും നൽകിയവരാണ് ഇവരെന്ന് എൻഐഎ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top