Advertisement

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം; അധ്യാപകന്‍ മുന്‍കൂര്‍ ജാമ്യം തേടി

December 19, 2017
Google News 0 minutes Read
rape

അരുവിത്തുറ സെന്റ് ജോർജ് കോളജിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകൻ ഹൈക്കോടതിയിൽ
മുൻകൂർ ജാമ്യം തേടി. അധ്യാപകന് ജാമ്യം അനുവദിക്കരുതെന്നും ആരോഗ്യ പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് കോടതിയിൽ വിശദീകരണ പത്രികയിൽ ആവശ്യപ്പെട്ടു . അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി . കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ അതേ ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി  വിദ്യാർത്ഥിനിയെ അധ്യാപകൻ വീട്ടിലും ഫ്ലാറ്റിലും കൊണ്ടുപോയി പീഡിപിച്ചെന്നാണ് ആരോപണം. പരാതി തനിക്കെതിരായ ഗൂഡാലോചന ആണെന്നും കോളജിലെ അധ്യാപകർക്ക് തന്നോട് ശത്രുത ഉണ്ടെന്നുമാണ് അധ്യാപകന്റെ ആരോപണം. ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here