അഗ്‌നാതവാസി ഓഡിയോ ലോഞ്ച്
മലയാളി താരങ്ങളായ അനു ഇമ്മാനുവല്ലും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലങ്കു ചിത്രം അഗ്‌നാതവാസിയുടെ ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍ കാണാം.
ത്രിവിക്രമന്‍ ശ്രീനിവാസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പവന്‍ കല്യാണാണ് നായകന്‍. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. അനിരുദ്ധിന്റേതാണ് സംഗീതം. തെലുങ്കില്‍ ആദ്യമായാണ് അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ഈ ചിത്രത്തില്‍ അനു ഇമ്മാനുവല്‍ സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്യുന്നതെന്ന പ്രത്യേകയുണ്ട്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായിക രംഗത്തേക്ക് ഉയര്‍ന്ന നടിയാണ് അനു ഇമ്മാനുവല്‍. സ്വപ്ന സഞ്ചാരിയായിരുന്നു അനുവിന്റെ ആദ്യ ചിത്രം. ഓക്സിജന്‍ എന്ന തെലുങ്കു ചിത്രത്തിലെ അനുഇമ്മാനുവല്ലിന്റെ ഗ്ലാമറസ് ഗാനം സോഷ്യല്‍ മീഡിയിയില്‍ വൈറലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here