Advertisement

ആക്രമിക്കപ്പെട്ട നടി ഇമാജിന്‍ ചെയ്ത് പറയും, അപവാദം പറഞ്ഞു പരത്തി: കാവ്യ

December 20, 2017
Google News 1 minute Read
kavya

നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവന്റെ മൊഴി പുറത്ത്. നടി ഉള്ളതും ഇല്ലാത്തതും ഇമാജിന്‍ ചെയ്ത് പറയുന്ന ആളാണെന്നാണ് അന്വേഷണ സംഘത്തോട് കാവ്യ വെളിപ്പെടുത്തിയത്. മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് നടി കാരണമായിട്ടുണ്ട്.
റിഹേഴ്സല്‍ ക്യാപില്‍ തങ്ങളെ കുറിച്ച് അപവാദം പറഞ്ഞതിനെ തുടര്‍ന്ന് സിദ്ദിക്ക് നടിയ്ക്ക് മുന്നറിയിപ്പ് നല്‍കി. ദിലീപിനെ ഇത്തരത്തില്‍ അപവാദ കഥകള്‍ പരക്കുന്നുണ്ടെന്ന് അറിയിച്ചത് നടി ബിന്ദു പണിക്കരാണ്. ദിലീപിന്റെ പരാതി പ്രകാരമാണ് സിദ്ദിക്ക് മുന്നറിയിപ്പ് നല്‍കിയത് എന്നാണ് കാവ്യയുടെ മൊഴിയില്‍ ഉള്ളത്.

നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞത് റിമിടോമി വിളിച്ചപ്പോഴാണ്. ദിലീപ് ആക്രമണവിവരം അറിഞ്ഞത് പിറ്റേന്ന് രാവിലെ ആന്റോ ജോസഫ് പറഞ്ഞിട്ടാണ്.

പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്നും കാവ്യ അന്വേഷണ സംഘത്തിന് മുമ്പാകെ വ്യക്തമാക്കിയിട്ടുണ്ട്. സുനി വീട്ടില്‍ വന്നിട്ടുണ്ടോ എന്ന് അറിയില്ലെന്നും പ്രതികളിലൊരാളായ വിഷ്ണു കാക്കനാട്ടെ തന്റെ വസ്ത്രശാലയില്‍ എത്തി  ഡ്രൈവര്‍ സുനീറിനോട് തന്റെ അച്ഛന്റെയോ അമ്മയുടേയോ നമ്പര്‍ ആവശ്യപ്പെട്ടന്നും കാവ്യ പറയുന്നു.

kavya madavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here