ഈ ആട് ഒരു അമര്‍ചിത്രകഥ പോലെ ലളിതമാണ്…കാണുക…ആസ്വദിക്കുക

ആട് 2 നാളെ തിയ്യേറ്ററുകളിലേക്ക്. ആട് ഒരു ഭീകരജീവിയാണ് എന്ന ആദ്യ ഭാഗത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ആട് 2 വിനെ കുറിച്ചുള്ള മിഥുന്‍ മാനുവല്‍ തോമസിന്റെ പോസ്റ്റാണ് സിനിമ പ്രേമികള്‍ ഇന്ന് ചര്‍ച്ച ചെയുന്നത്. തിയ്യേറ്ററില്‍ പരാജയമായ ഒരു സിനിമയുടെ രണ്ടാം ഭാഗം ഏറെ ബുദ്ധിമുട്ടിയാണ് നാളെ തിയ്യേറ്ററുകളിലെത്തുന്നത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ച ക്യാന്‍വാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ കുടുംബ സമേതം എല്ലാവരും തിയ്യേറ്ററുകളിലെത്തണമെന്നും സംവിധായകന്‍ തന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു. ആട് ഒരു ഭീകരജീവിയാണ് എന്ന ആദ്യ ഭാഗത്തെ കഴിഞ്ഞ രണ്ടര വര്‍ഷത്തോളം ചര്‍ച്ചകളില്‍ നിറച്ച ആരാധകരോടും സംവിധായകന്‍ തന്റെ പോസ്റ്റിലൂടെ നന്ദി അറിയിച്ചിരിക്കുന്നു.
മിഥുന്‍ മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here