Advertisement

അമിതാഭ് ബച്ചനും മകൻ അഭിഷേകിനും കൂടി സ്വന്തമായുള്ളത് കോടികളുടെ ബിറ്റ്‌കോയിൻ നിക്ഷേപം

December 21, 2017
0 minutes Read
Amitabh Bachchan Reaps More Than $17 Million From Bitcoin Investment

അമിതാഭ് ബച്ചനും മകൻ അഭിഷേകിനും കൂടി കോടികളുടെ ബിറ്റ്‌കോയിൻ നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരുവർക്കുമായി രണ്ടര വർഷം മുമ്പ് 1.6 കോടി മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിനാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് മൂല്യം വർധിച്ച് ഏകദേശം 112 കോടി ആയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

പുറത്തുവരുന്ന റിപ്പോർട്ടനുസരിച്ച് 2015ലാണ് ബച്ചൻ കുടുംബം സിംഗപ്പൂർ കമ്പനിയായ മെറിഡിയൻ ടെക്കിൽ ബിറ്റ്‌കോയിൻ നിക്ഷേപം നടത്തിയിട്ടുള്ളത്. വെങ്കട ശ്രീനിവാസ് മീനവള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഡിജിറ്റൽ ആസ്തികൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയർ പ്ലാറ്റ്‌ഫോമായിട്ടാണ് കമ്പനി കമ്പനി പ്രവർത്തിക്കുന്നത്. ഈ കമ്പനിയെ ലോങ് ഫിൻ കോർപ്പറേഷൻ കഴിഞ്ഞ ആഴ്ച ഏറ്റെടുത്തിരുന്നു. ഇതോടെ ലോങ് ഫിൻ കോർപ്പറേഷന്റെ ഓഹരികൾക്ക് 2500 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.

തിങ്കളാഴ്ച ലോങ് ഫിനിന്റെ ഒരു ഷെയറിന് സ്റ്റോക് എക്‌സ്‌ചേഞ്ചിൽ 70 ഡോളറാണ് മൂല്യമുണ്ടായിരുന്നത്. ഇതോടെ ബച്ചന്റെ 1.6 കോടിയുടെ നിക്ഷേപം രണ്ടര വർഷംകൊണ്ട് കുതിച്ച് 112 കോടിയിലെത്തിയെന്നാണ് റിപ്പോർട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top