എംഎൽഎമാരിൽ ഏറ്റവും ദരിദ്രൻ ജിഗ്നേഷ് മേവാനി; മുൻ മന്ത്രി സൗരഭ് പട്ടേൽ ഏറ്റവും ധനികൻ; എഡിആർ റിപ്പോർട്ട് പുറത്ത്

jignesh mevani to contest as independent candidate Jignesh Mevani poorest MLA in new state assembly, ex-BJP minister Saurabh Patel richest

19,000 വോട്ടുകളുടെ ലീഡിൽ വഡ്ഗമിൽ നിന്നും ജയിച്ച ദളിത് നേതാവ് ജിഗ്നേഷ് മേവാനി ഏറ്റവും ദരിദ്രനായ എംഎൽഎ. ജിഗ്നേഷ് മേവാനി സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 10,50,000 രൂപയാണ് അദ്ദേഹത്തിന്റെ ആകെ ആസ്തി. മുൻ ബിജെപി മന്ത്രി സൗരഭ് പട്ടേലാണ് കൂട്ടത്തിൽ ഏറ്റവും ധനികൻ. 123.79 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.

182 എംഎൽഎമാരിൽ 141 പേരും കോടിപതികളാണ് എന്നും എഡിഐറിന്റെ വിശകലന റിപ്പോർട്ടിൽ പറയുന്നുണ്ട്. 2012 ലെ കണക്ക് പ്രകാരം എംഎൽഎമാരുടെ ആകെ ആസ്തി 8.03 കോടി രൂപയായിരുന്നു. എന്നാൽ ഇന്ന് 99 ബിജെപി എംഎൽഎമാർക്ക് കൂടിയുള്ള ശരാശരി ആസ്തി 10.64 കോടി രൂപയും, 77 കോൺഗ്രസ് എംഎൽഎമാരുടെ ശരാശരി ആസ്തി 5.85 കോടി രൂപയുമാണ്. രണ്ട് ഭാരതീയ ട്രൈബൽ പാർടി എംഎൽഎമാരുടെ ശരാശരി ആസ്തി 2.71 കോടി രൂപയാണ്. മറ്റ് മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെ ആകെ ശരാശരി ആസ്തി 52.86 ലക്ഷമാണ്.

അമ്പാനി കുടുംബത്തിലെ സൗരഭ് പട്ടേൽ കഴിഞ്ഞാൽ എംഎൽഎമാരിൽ ധനികൻ വഡ്വനിൽ നിന്നും ജയിച്ച ബിജെപിയുടെ ധൻജിഭായ് പട്ടേലാണ്. 113.47 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. മൂന്നാം സ്ഥാനം മനവഡറിൽ നിന്നും ജയിച്ച കോൺഗ്രസ് എംഎൽഎ ജവഹർഭായ് ചാവ്ഡയ്ക്കാണ്.

റിപ്പോർട്ടിൽ 182 എംഎൽഎമാരിൽ 26% ആളുകളുടേയും പേരിൽ ക്രിമിനൽ കേസുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം എഡിആർ ( അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക റിഫോംസ്) നടത്തിയ വിശകലനത്തിലാണ് ഇത് കണ്ടെത്തിയത്.

ഇതിൽ 33 എംഎൽഎമാരും ഗുരുതര ക്രിമിനൽ കുറ്റം ചെയ്തവരാണ്. ഭാരതീയ ട്രൈബൽ പാർട്ടിയുടെ മഹേഷ്ഭായ് വസാവയ്ക്കും, കോൺഗ്രസിലെ ഭവേഷ്ഭായ് കതാറയക്കുമെതിരെ ഐപിസി വകുപ്പ് 302 പ്രകാരം കൊലപാതക കുറ്റവും, ആറ് എംഎൽഎമാർക്കെതിരെ വധശ്രമത്തിനുള്ള കേസും, മറ്റ് ആറ് എംഎൽഎമാർക്കെതിരെ ഐപിസി വകുപ്പ് 307 പ്രകാരം വധശ്രമത്തിനുള്ള കേസും ഉണ്ട്.

ഇതിന് പുറമെ, ബിജെപി എംഎൽഎ ജെതഭായ് ഭർവാദിനെതിരെ പീഡന കേസും (ഐപിസി സെക്ഷൻ 376) നിലവിലുണ്ട്. 99 ബിജെപി എംഎൽഎമാരിൽ നിന്നും 18 പേർക്കെതിരെയും, 77 കോൺഗ്രസ് എംഎൽഎമാരിൽ നിന്ന് 25 പേർക്കെതിരെയും, ഭാരതീയ ട്രൈബൽ പാർട്ടിയിൽ നിന്ന് രണ്ട് പേർക്കെതിരെയും ഒരു എൻസിപി എംഎൽഎയ്ക്കുമെതിരെ ക്രിമിനൽ കുറ്റമുള്ളതായി അവർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

Jignesh Mevani poorest MLA in new state assembly, ex-BJP minister Saurabh Patel richest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top