Advertisement

ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്

December 21, 2017
0 minutes Read
rk nagar'

ആർ കെ നഗറിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും.അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമാണിത്.  അണ്ണാ ഡിഎംകെയിൽ നിന്ന്പ്രസിഡിയം ചെയർമാൻ ഇ മധുസൂദനനാണ് സ്ഥാനാര്‍ത്ഥി.  എതിരാളി ശശികലയുടെ സഹോദരീപുത്രൻ ടിടിവി ദിനകരനാണ്.രണ്ടിലച്ചിഹ്നത്തിലാണ് ഇ മദുസൂദനന്‍ മത്സരരിക്കുന്നത്.പ്രഷർ കുക്കർ ചിഹ്നത്തിലാണ് ദിനകരൻ മത്സരിയ്ക്കുന്നത്.

എം കെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡിഎംകെ ജനവിധി തേടുന്ന ആദ്യ തെരഞ്ഞടുപ്പ് കൂടിയാണ് ഇത്.   ആർ കെ നഗർ സ്വദേശിയും മുൻ കൗൺസിലറുമായിരുന്ന മരുതുഗണേഷാണ് ഡിഎംകെ സ്ഥാനാർഥി. ബിജെപിയ്ക്ക് വേണ്ടി കരു നാഗരാജനാണ് മത്സരിയ്ക്കുന്നത്.രണ്ടേകാൽ ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. ഇതില്‍ 99പേര്‍ ഭിന്നലിംഗക്കാരാണ്.
ഞായറാഴ്ചയാണ് വോട്ടെണ്ണൽ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top