പ്രണയാഭ്യർത്ഥന നിരസിച്ചു; യുവാവ് യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു
പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ഹൈദരാബാദിൽ യുവാവ് യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു. ഹൈദരാബാദിലെ ലാലഗുഡയിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ യുവാവ് യുവതിയുമായി പത്ത് മിനിറ്റോളം സംസാരിച്ചു. അതിനു ശേഷമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ വാർത്താ ഏജൻസിയോട് പറഞ്ഞു. സംസാരിക്കുന്നതിനിടെ ക്ഷോഭിച്ച യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം തീ കൊളുത്തി. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും യുവാവ് സ്ഥലത്തുനിന്ന് രക്ഷപെട്ടു.
80 ശതമാനം പൊള്ളലേറ്റ 25 കാരിയെ പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Jilted lover sprinkles petrol on girl, sets her on fire in full public view
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here