പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരും നടത്താനിരുന്ന സമരം പിന്‍വലിച്ചു

സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരും നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഇന്ന് മുതലാണ് സമരം നടത്താന്‍ നിശ്ചയിച്ചിരുന്നത്.
ഡോക്ടര്‍മാരുടെ പെൻഷൻ പ്രായവർധനയ്ക്കെതിരെയായിരുന്നു സമരം. ലെക്ചർ നിയമനത്തിലടക്കം സംയുക്ത സമരസമിതി ഉന്നയിച്ച ആശങ്കകൾ പരിഗണിക്കാമെന്ന് ആരോഗ്യവകുപ്പ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. സർക്കാർ ഡോക്ടർ മാരുടെ പെൻഷൻ പ്രായ വർധനയിൽ നിന്ന് പിന്നോട്ടു പോകാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here