ജാതീയ അധിക്ഷേപം; സല്‍മാന്‍ ഖാനും ശില്‍പാ ഷെട്ടിയ്ക്കും എതിരെ പ്രതിഷേധം

ടൈഗര്‍ സിന്താ ഹെ എന്ന സിനിമയുടെ പ്രചാരണ സമയത്ത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വാത്മീകി സമുദായത്തെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് വന്‍ പ്രതിഷേധം. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഒരു ചാനല്‍ ഷോയിലാണ് ശില്‍പാ ഷെട്ടി അപമാനിച്ചതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. റോജ്ഗാർ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി നവീൻ രാമചന്ദ്ര ലാഡെ ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ട്. സംഘടനകൾ സൽമാന്റെ വസതിക്കു മുൻപിൽ പ്രതിഷേധ പ്രകടനം നടത്തുകയും, സിനിമയുടെ പോസ്റ്റര്‍ നശിപ്പിക്കുകയും ചെയ്തു. ലോകത്താകമാനം ഉള്ള വാല്‍മീകി സമുദായത്തെ അപമാനിക്കുന്നതാണെന്ന് കാണിച്ചാണ് വാല്‍മീകി സമുദായം പ്രക്ഷേപണ മന്ത്രാലയത്തിന് കേസ് കൊടുത്തത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സല്‍മാന്‍ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
salman khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here