Advertisement

അമ്മയും ഭാര്യയും കുല്‍ഭൂഷണെ കണ്ടു ; 22 മാസത്തിന് ശേഷം

December 25, 2017
Google News 7 minutes Read
mother and wife met kulbhushan yadav

പാക് ജയിലില്‍ തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ അമ്മയും ഭാര്യയും സന്ദര്‍ശിച്ചു.ഇസ്ലാമബാദിലെ പാക് വിദേശകാര്യ മന്ത്രാലയ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. അര മണിക്കൂര്‍ സമയം കൂടിക്കാഴ്ച നീണ്ടു. 22 മാസത്തിന് ശേഷമാണ് ഭാര്യയും അമ്മയെ കുല്‍ഭൂഷണെ കണ്ടത്.സന്ദര്‍ശനത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയത്.

ഉച്ചയ്ക്കാണ് ദുബായ് വഴി കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയും ഭാര്യയും ഇസ്ലാമബാദില്‍ എത്തിയത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസിലാണ് ഇരുവരും ആദ്യമെത്തിയത്. അവിടെ നിന്ന് പാക് വിദേശകാര്യ മന്ത്രാലയ ഓഫീസില്‍ എത്തിക്കുകയായിരുന്നു. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിംഗും ഇവരെ അനുഗമിച്ചിരുന്നു.

ചാരവൃത്തി ആരോപിച്ച് 2016 ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. ഇതിനെതിരായ ഇന്ത്യയുടെ അപ്പീലില്‍ രാജ്യാന്തര നീതിന്യായ കോടതി വധശിക്ഷ താത്കാലികമായി തടഞ്ഞിരുന്നു.2016 ല്‍ ചാരവൃത്തിക്കിടെ ബലൂചിസ്ഥാനില്‍ നിന്ന് കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തു എന്നാണ് പാക് വാദം. അതേ സമയം,വ്യോമസേനയില്‍ നിന്ന് വിരമിച്ച ശേഷം ഇറാനില്‍ കച്ചവടം നടത്തുകയായിരുന്ന കുല്‍ഭൂഷണന്‍ എന്നാണ് ഇന്ത്യ വിശദീകരിക്കുന്നത്.

mother and wife met kulbhushan yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here