Advertisement

മൂന്നുവയസുകാരിയെ മൂഴിക്കുളത്ത് ഉപേക്ഷിച്ചെന്ന് അമ്മ മൊഴി നല്‍കിയെന്ന് സൂചന; മൂഴിക്കുളം പുഴയില്‍ പരിശോധന

3 hours ago
Google News 2 minutes Read
search for 3 year old girl aluva

എറണാകുളം തിരുവാങ്കുളത്തുനിന്ന് ആലുവയിലേക്കുള്ള യാത്രക്കിടെ കാണാതായ മൂന്ന് വയസുകാരിക്കായി ജില്ലയിലാകെ തിരച്ചില്‍. കുട്ടിയെ മൂഴിക്കുളത്ത് ഉപേക്ഷിച്ചതായി അമ്മ പൊലീസിന് മൊഴി നല്‍കിയെന്നാണ് സൂചന. എന്നാല്‍ പൊലീസിന് ഇത് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. അമ്മ മൊഴി മാറ്റിമാറ്റി പറയുകയാണ്. അമ്മയ്ക്ക് ചെറിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി സംശയമുണ്ട്. മൂഴിക്കുളം പുഴയില്‍ വിശദമായ പരിശോധന നടക്കുകയാണ്. ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. (search for 3 year old girl aluva)

മൂഴിക്കുളം കൂടാതെ ആലുവ മണപ്പുറത്തും ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്തും പുത്തന്‍ കുരിശിലും പറവൂരിലുമെല്ലാം അന്വേഷണം നടന്നുവരികയാണ്. മറ്റക്കുഴി സ്വദേശിനിയായ കല്യാണിയെയാണ് കാണാതായത്. വാഹന പരിശോധന ഉള്‍പ്പെടെ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. കുട്ടിയെ എവിടെ വച്ചാണ് നഷ്ടപ്പെട്ടതെന്ന് അമ്മയ്ക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. കുട്ടിയെക്കുറിച്ച് സൂചന ലഭിച്ചാല്‍ 0484 2623550 നമ്പരില്‍ ബന്ധപ്പെടാം.

Read Also: തരൂരിന്റെ തനിവഴിയും കോൺഗ്രസിന്റെ പ്രതിസന്ധിയും

കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. തിരുവാങ്കുളം ഭാഗത്ത് വച്ച് യുവതി കുട്ടിയേയും എടുത്ത് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാവ് മൊഴികള്‍ മാറ്റിമാറ്റി പറയുന്നുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

കുറുമശ്ശേരി മുതല്‍ ചെങ്ങമനാട് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ചെങ്ങമനാട് പോലീസ് സ്റ്റേഷനിലുള്ള അമ്മയെ ബന്ധുക്കളുടെയും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ചോദ്യംചെയ്ത് വരികയാണ്. റൂറല്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പൊലീസ് അടിയന്തര മെസേജുകള്‍ പാസ് ചെയ്തു.

Story Highlights : search for 3 year old girl aluva

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here