മൂന്ന് വയസുകാരിയെ മൂഴിക്കുളം പാലത്തില്‍ നിന്ന് താഴേക്കെറിഞ്ഞു എന്ന് അമ്മയുടെ മൊഴി; അമ്മയ്ക്ക് മാനസിക ബുദ്ധിമുട്ടുകള്‍; മൊഴികളില്‍ വൈരുദ്ധ്യം

തിരുവാങ്കുളത്തുനിന്ന് കാണാതായ മൂന്ന് വയസുകാരിക്കായി എറണാകുളം ജില്ലയിലാകെ പരിശോധനകള്‍ നടക്കുന്നതിനിടെ കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന് മാതാവിന്റെ മൊഴി. മൂഴിക്കുളം പാലത്തില്‍ നിന്ന് കുഞ്ഞിനെ താഴേക്കെറിഞ്ഞുവെന്നാണ് യുവതിയുടെ മൊഴി. മൂഴിക്കുളത്ത് അമ്മയും കുഞ്ഞും എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂഴിക്കുളത്ത് അമ്മയേയും കുഞ്ഞിനേയും കണ്ടതായി ഓട്ടോ ഡ്രൈവറും പറയുന്നു. കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന മൊഴി പൊലീസിന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. അമ്മ മൊഴി മാറ്റിമാറ്റി പറയുകയാണ്. അമ്മയ്ക്ക് ചെറിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി സംശയമുണ്ട്. മൂഴിക്കുളം പുഴയില്‍ വിശദമായ പരിശോധന നടക്കുകയാണ്. ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. (3 year old girl missing mother’s statement)
മൂഴിക്കുളം കൂടാതെ ആലുവ മണപ്പുറത്തും ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്തും പുത്തന്‍ കുരിശിലും പറവൂരിലുമെല്ലാം അന്വേഷണം നടന്നുവരികയാണ്. മറ്റക്കുഴി സ്വദേശിനിയായ കല്യാണിയെയാണ് കാണാതായത്. വാഹന പരിശോധന ഉള്‍പ്പെടെ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. കുട്ടിയെ എവിടെ വച്ചാണ് നഷ്ടപ്പെട്ടതെന്ന് അമ്മയ്ക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. കുട്ടിയെക്കുറിച്ച് സൂചന ലഭിച്ചാല്‍ 0484 2623550 നമ്പരില്‍ ബന്ധപ്പെടാം.
Read Also: തരൂരിന്റെ തനിവഴിയും കോൺഗ്രസിന്റെ പ്രതിസന്ധിയും
കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. തിരുവാങ്കുളം ഭാഗത്ത് വച്ച് യുവതി കുട്ടിയേയും എടുത്ത് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാവ് മൊഴികള്‍ മാറ്റിമാറ്റി പറയുന്നുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
കുറുമശ്ശേരി മുതല്‍ ചെങ്ങമനാട് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ചെങ്ങമനാട് പോലീസ് സ്റ്റേഷനിലുള്ള അമ്മയെ ബന്ധുക്കളുടെയും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ചോദ്യംചെയ്ത് വരികയാണ്. റൂറല്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പൊലീസ് അടിയന്തര മെസേജുകള്‍ പാസ് ചെയ്തു.
Story Highlights : 3 year old girl missing mother’s statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here