Advertisement

കുടിയേറ്റക്കാരെ അനുസ്മരിച്ച് മാർപാപ്പയുടെ ക്രിസ്തുമസ് സന്ദേശം

December 25, 2017
1 minute Read
Pope Francis pleads for migrants at Christmas Eve Mass

ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരുടെ യാതനകൾ വിസ്മരിക്കരുതെന്ന് ഫ്രാൻസീസ് മാർപാപ്പ. സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് യാത്ര ചെയ്യേണ്ടി വന്നവരാണ് അവർ. അവരുടെ യാതനകൾ അവഗണിക്കരുതെന്ന് ലോകത്തെ ഓർമ്മിപ്പിച്ചായിരുന്നു ഫ്രാൻസീസ് മാർപാപ്പയുടെ ക്രിസ്തുമസ് സന്ദേശം.

രക്ഷകന്റെ പിറവിക്കായി നസ്രത്തിൽ നിന്ന് ബെത്‌ലഹേമിലേക്ക് പലായാനം ചെയ്യേണ്ടി വന്ന ജോസഫും മേരിയും കുടിയേറ്റക്കാരാണെന്നും അവരെ പോലെ നിരവധി പാവങ്ങൾ ഇന്ന് സ്വന്തം നാട് വിട്ട് അഭയാർത്ഥികളാകേണ്ടി വരുന്നുന്നെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. നിരപരാധികളുടെ രക്തത്തിന് വില കൽപ്പിക്കാത്ത ഭരണാധികാരികളാണ് കുടിയേറ്റക്കാരെ സൃഷ്ടിക്കുന്നതെന്നും ക്രിസ്തുമസ് സന്ദേശത്തിൽ ഫ്രാൻസീസ് മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ്.പീറ്റേഴ്സ് ബസിലക്കയിൽ നടന്ന തിരുപ്പിറവിയുടെ തിരുക്കർമ്മങ്ങൾക്ക് ഫ്രാൻസീസ് പാപ്പ മുഖ്യകാർമികത്വം വഹിച്ചു.

Pope Francis pleads for migrants at Christmas Eve Mass

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top