Advertisement

കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്ഥാന്‍ അപമാനിച്ചു;ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

December 26, 2017
Google News 0 minutes Read
kulbooshan jadavu

പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ ഇന്നലെ നടന്ന ജയില്‍ സന്ദര്‍ശന വേളയില്‍ പാകിസ്ഥാന്‍ അപമാനിച്ചുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാക് ജയില്‍ അധികൃതര്‍ ജാദവിന്റെ ഭാര്യയുടെ താലി ഊരി വാങ്ങുകയും ജാദവിന്റെ അമ്മയെയും ഭാര്യയെയും മാതൃഭാഷയില്‍ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. ചെരിപ്പ് ഊരി വാങ്ങിയ ശേഷം പിന്നീട് തിരിച്ചുകൊടുക്കാതിരുന്നു. സന്ദര്‍ശനത്തിന് മുന്‍പ് പാകിസ്ഥാന്‍ ഇന്ത്യക്ക് നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിക്കാതെയാണ് സന്ദര്‍ശനം ഒരുക്കിയതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. സന്ദര്‍ശന സമയത്ത് ഇന്ത്യയില്‍ നിന്നുള്ള ഡെപ്യൂട്ടി കമ്മിഷ്ണറെ ജയില്‍ അധികൃതര്‍ പുറത്താക്കുകയും ചെയ്തിരുന്നു. രണ്ട് മുറികളിലായിയായിരുന്നു സന്ദര്‍ശനം ഒരുക്കിയത്. പാക് നടപടികളെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. പാക് മാധ്യമങ്ങളും മോശമായാണ് പെരുമാറിയതെന്ന് ജാദവിന്റെ കുടുംബാഗങ്ങള്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here