മതനിരപേക്ഷത വേണ്ടെന്ന് കേന്ദ്രമന്ത്രി

ഭരണഘടനയില്‍ നിന്ന് മതനിരപേക്ഷത ഒഴിവാക്കുമെന്ന് കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡേ. ഇതിനായി വൈകാതെ ഭരണഘടനാ ഭേദഗതി ഉണ്ടാകുമെന്ന സൂചനയാണ് കേന്ദ്രമന്ത്രി നല്‍കുന്നത്.കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ഒരു പൊതു സമ്മേളനത്തിലാണ് ഹെഗ്‌ഡെ ഇക്കാര്യം വ്യക്തമാക്കിയത്.
‘ മതനിരപേക്ഷത ഭരണഘടനയില്‍ നിന്ന് ഒഴിവാക്കും. ഇതിനായി ഭേദഗതി കൊണ്ടുവരും.മതനിരപേക്ഷത പറയുന്നവര്‍ക്ക് അറിയില്ല,അവരുടെ രക്തം എന്താണെന്ന്. മതനിരപേക്ഷതയെ കുറിച്ച് പറയാനുള്ള അധികാരം ഭരണഘടന നല്‍കുന്നുണ്ട്. എന്നാല്‍,ഭരണഘടനയില്‍ ഒരുപാട് ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. നമ്മളും അത്തരം ഭേദഗതികള്‍ നടത്തും.നമ്മള്‍ അതിനുള്ള ശക്തി നേടുകയാണ്. നിങ്ങള്‍ ഒരു മുസ്ലീം ആണെന്നോ ക്രിസ്ത്യാനിയാണെന്നോ പറയുന്നത് കേട്ടാല്‍ ഞാന്‍ അഭിമാനിക്കും. കാരണം,അത് നിങ്ങളുടെ മതവുമായി ബന്ധപ്പെട്ടതാണ്. പക്ഷേ,ആരാണ് മതനിരപേക്ഷകര്‍. മതനിരപേക്ഷത പറയുന്നവര്‍ക്ക് പിതൃത്വമില്ല.’
(അനന്ത്കുമാര്‍ ഹെഗ്‌ഡെ പറഞ്ഞതിന്റെ മലയാള പരിഭാഷ)
കര്‍ണാടകയില്‍ ബിജെപിയുടെ തീവ്ര ഹൈന്ദവ മുഖമായ ഹെഗ്‌ഡെയുടെ മുസ്‌ലീം വിരുദ്ധ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു. കര്‍ണാടകയിലെ ടിപ്പു ജയന്തി ആഘോഷത്തിന് എതിരെ രംഗത്ത് എത്തിയ അനന്ത്കുമാര്‍ ഹെഗ്‌ഡെ ചടങ്ങുകള്‍ ബഹിഷ്‌കരിച്ചതും ചര്‍ച്ച ചെയ്യപ്പെട്ടു.
Union minister Hegde hints at removing secular from Constitution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here