Advertisement

കുക്കിന് സെഞ്ചുറി;ഇംഗ്ലണ്ട് മികച്ച നിലയില്‍

December 27, 2017
Google News 0 minutes Read
alestair cook cricketer

മെല്‍ബണില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ അലസ്റ്റെയര്‍ കുക്കിന് സെഞ്ചുറി. കുക്കിന്റെ സെഞ്ചുറി ബലത്തില്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. ആദ്യ ഇന്നിംങ്‌സില്‍ ഓസ്‌ട്രേലിയ 327 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഓസീസിനേക്കാള്‍ 135 റണ്‍സിന് പിന്നിലാണ്. കുക്കിനൊപ്പം ക്യാപ്റ്റന്‍ ജോ റൂട്ടാണ് ക്രീസില്‍. റൂട്ട് 49 റണ്‍സ് നേടിയിട്ടുണ്ട്. സ്റ്റുവര്‍ട്ട് ബ്രോഡാണ് ആദ്യ ഇന്നിംങ്‌സിലെ ഓസീസിന്റെ നാല് വിക്കറ്റുകളും വീഴ്ത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here