കുൽഭൂഷൻ ജാദവിന്റെ കുടുംബത്തെ അപമാനി ച്ച് സംഭവം; പാക് നടപടിയെ വിമർശിച്ച് സുഷ്മ ലോക്‌സഭയിൽ

sushma swaraj kidney transplantation sushma swaraj contempts pakistan for misbehaving with kulbhushan yadav family

കുൽഭൂഷൻ ജാദവിന്റെ കുടുംബത്തെ അപമാനിച്ച സംഭവത്തെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ്.

പാകിസ്ഥാൻ കുൽഭൂഷന്റെ കുടുംബത്തെ അപമാനിച്ചുവെന്ന് സുഷ്മ സ്വരാജ് ലോക്‌സഭയിൽ പറഞ്ഞു. ഭാര്യയയുടേയും അമ്മയുടേയും ചെരുപ്പ് ഊരി വാങ്ങിയെന്നും കുൽഭൂഷൻ ജാദവിന്റെ ഭാര്യയുടെ താലിമാല ഊരിവാങ്ങിയെന്നും സുഷ്മ ലോക്‌സഭയിൽ പറഞ്ഞു.

കുൽഭൂഷന്റെ അമ്മയെ മറാത്തിയിൽ സംസാരിക്കാൻ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്നും മന്ത്രി ലോക്‌സഭയിൽ പറഞ്ഞു. ഭാര്യയുടേയും അമ്മയുടേയും ചെരുപ്പിൽ ചിപ്പ് ഉണ്ടെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും, ഇരുവരേയും വിമാന്താവളത്തിൽ പരിശോധനയ്ക്ക് ശേഷമാണ് പാകിസ്ഥാനിൽ എത്തിയതെന്നും സുഷ്മ പറഞ്ഞു. കുൽഭൂഷൻ ജാദവിന് പാകിസ്ഥാൻ വധശിക്ഷ വിധിച്ചത് വ്യാജ വിചാരണയിലൂടെയാണെന്ന് സുഷ്മ പറഞ്ഞു.

സംഭവത്തിൽ പാകിസ്ഥാനെ പ്രതിഷേധം അറിയിച്ചുവെന്നും രാജ്യം കുൽഭൂഷനൊപ്പം നിൽക്കണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

 

sushma swaraj contempts pakistan for misbehaving with kulbhushan yadav family


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top