Advertisement

രൂപേഷിന്റെ ശബ്ദ സാമ്പിൾ ശേഖരിക്കാനുള്ള എൻഐഎയുടെ നടപടികൾ ഹൈക്കോടതി നിയമ വിരുദ്ധമെന്ന് വിലയിരുത്തി

December 29, 2017
1 minute Read
roopesh maoist

കൊച്ചി: യു.എ.പി.എ നിയമം ചുമത്തപ്പെട്ട് അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ശബ്ദ സാമ്പിൾ ശേഖരിക്കാനുള്ള എൻഐഎയുടെ നടപടികൾ ഹൈക്കോടതി നിയമ വിരുദ്ധമെന്ന് വിലയിരുത്തി റദ്ദാക്കി.എൻ.ഐ.എ കണ്ടെടുത്ത ചില വീഡിയോ ക്ലിപ്പിoഗുകളിലെ ശബ്ദം രൂപേക്ഷിന്റെതാണന്ന് തെളിയിക്കാനുള്ള എൻ ഐ എ യുടെ നീക്കമാണ് പാളിയത്.ശബ്ദ സാമ്പിൾ വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിൽ കോടതി മുറിയിൽ നിന്നും ശേഖരിക്കാനും സി ഡാക്കിൽ പരിശോധനക്കയക്കാനുo കൊച്ചിയിലെ എൻ ഐ എ കോടതി അനുമതി നൽകി. കോടതി അനുമതി നൽകിയത് നിയമപരമല്ലന്ന് ചൂണ്ടിക്കാട്ടി രൂപേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതിയുടെ ശബ്ദ സാമ്പിൾ ശേഖരിച്ച് പരിശോധനക്കയക്കാൻ  നടപടി നിയമത്തിൽ വ്യവസ്ഥയില്ലന്ന് ഹൈക്കോ ട തി ഡിവിഷൻ ബഞ്ച് ഉത്തരവിൽ വ്യക്തമാക്കി.പ്രതിയുടെ മുടിയും രക്തസാമ്പിളം ഡിഎൻഎ പരിശോധനക്ക് അയക്കാൻ 2005 ലെ ക്രിമിനല്‍ നടപടി ഭേദഗതി നിയമത്തിൽ വ്യവസ്ഥ ഉള്ളതിനാൽ ശബ്ദ സാമ്പിൾ ശേഖരിച് പരിശോധിക്കാൻ അന്വേഷണ ഏജൻസിക്ക് അധികാരമുണ്ടന്ന എൻ.ഐ.എയുടെ വാദം ഡിവിഷൻ ബഞ്ച് തള്ളി. ഈ വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലാണന്ന വാദവും കോടതി നിരസിച്ചു.സമാനമായ കേസിൽ സുപ്രീം കോടതിയിലെ രണ്ട് ന്യായാധിപർ വ്യത്യസ്ഥ അഭിപ്രായം പ്രകടിപ്പിച്ചതിനാൽ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലാണന്ന് എൻഐഎ ബോധിപ്പിച്ചു.പ്രതിക്കെതിരെ തെളിവ് നൽകാൻ പ്രതിയെ നിർബന്ധിക്കാനാവില്ലന്ന ഭരണഘടനയുടെ 20 (2) അനുച്ഛേദം പ്രകാരം എൻ ഐ എ കോടതിയുടെ നടപടി നിയമവിരുദ്ധമാണന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിൽ വിലയിരുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top