മുംബൈയിൽ തീപിടുത്തം; 15 മരണം

മുംബൈയിൽ വൻ തീപിടുത്തം. മുംബൈയിലെ സേനാപതി മാർഗിലെ കമല മില്ലിനകത്തുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചു. ഇതിൽ 12 പേർ സ്ത്രീകളാണ്. നിരവധിപ്പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരാണ്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
നിരവധി ഓഫീസുകളും ഹോട്ടലുകളും ഫ്‌ളാറ്റുകളുമൊക്കെയുള്ള നാൽപ്പതോളം ഏക്കർ കോമ്പൗണ്ടിലാണ് തീപിടുത്തമുണ്ടായത്. മോജോ ബ്രിസ്റ്റോ എന്ന റെസ്റ്റോറന്റിൽനിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂർകൊണ്ടാണ് ഈ ഹോട്ടലിന് സമീപത്തെ കെട്ടികങ്ങളെല്ലാം അഗ്‌നിക്കിരയായത്. നിരവധി വാർത്താ ചാനലുകളും മാധ്യമങ്ങളും പ്രവർത്തിക്കുന്നത് ഈ ഭാഗത്താണ്. തീപിടുത്തത്തെത്തുടർന്ന് ചില ചാനലുകളുടെ പ്രവർത്തനം തന്നെ സ്തംഭിച്ചു.
Massive Fire in Mumbai’s Kamala Mills Building
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here