Advertisement

ആര്‍.ബാലകൃഷ്ണപിള്ള എന്‍സിപിയുമായി യോജിക്കാന്‍ സാധ്യത

December 29, 2017
0 minutes Read

ആര്‍.ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്(ബി) എന്‍സിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍. നിലവില്‍ കേരള കോണ്‍ഗ്രസ്(ബി)ക്ക് ഒരു എംഎല്‍എ ആണ് ഉള്ളത്. ആര്‍.ബാലകൃഷ്ണയുടെ മകന്‍ ഗണേഷ്‌കുമാര്‍ മാത്രമാണ് അവരുടെ  നിയമസഭയിലെ പ്രാതിനിധ്യം. എന്‍സിപിയില്‍ ചേരുന്നതോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമാകുകയാകും ആര്‍.ബാലകൃഷ്ണയുടെ ലക്ഷ്യമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍. ജനുവരി 4ന് പാര്‍ട്ടിയില്‍ ഇതേ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകും. ജനുവരി ആറിന് മുംബൈയില്‍ വെച്ച് എന്‍സിപി ദേശീയ പ്രസിഡന്റ് ശരദ് പവാറുമായി ആര്‍.ബാലകൃഷ്ണപിള്ള കൂടികാഴ്ച നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top