Advertisement

അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് മുകേഷ് അംബാനി ഏറ്റെടുക്കുന്നു

December 29, 2017
Google News 0 minutes Read
reliance jio take over reliance communications

അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഏറ്റെടുക്കുന്നു. ആർകോമിന്റെ മൊബൈൽ ബിസിനസ്, സ്‌പെക്ട്രം, മൊബൈൽ ടവറുകൾ, ഓപ്റ്റിക്കൽ ഫൈബർ ശൃംഖല എന്നിവയാണ് ഏറ്റെടുക്കുന്നത്.

ഏറ്റെടുക്കൽ സംബന്ധിച്ച് റിലയൻസ് കമ്യൂണിക്കേഷൻസുമായി കരാർ ഉണ്ടാക്കിയതായി റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ കമ്പനിയായ റിലയൻസ് ജിയോ അറിയിച്ചു. 45,000 കോടി രൂപയുടെ കടബാധ്യതയിൽ പെട്ട് ഉലയുന്ന റിലയൻസ് കമ്യൂണിക്കേഷൻസിന് രക്ഷപ്പെടാനുള്ള അവസാന അവസരമായിരുന്നു ഇത്.

2018 ജനുവരിക്കും മാർച്ചിനുമിടയിൽ ഏറ്റെടുക്കൽ പൂർത്തിയാക്കാനാകുമെന്നാണ് റിലയൻസ് ജിയോയുടെ പ്രതീക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here