Advertisement

മുത്തലാഖ് ബിൽ പാസ്സാക്കി

December 29, 2017
Google News 0 minutes Read

മുത്തലാഖ് ക്രിമിനൽ കറ്റമാക്കുന്ന ബില്ല് ലോക്‌സഭ പാസാക്കി. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും വാഗ്വാദങ്ങൾക്കുമൊടുവിലാണ് ബില്ല് പാസ്സാക്കിയത്. രാവിലെ ബില്ല് അവതരിപ്പിച്ച ശേഷം ഉച്ചയ്ക്ക് ശേഷം തന്നെ അപ്രതീക്ഷിത നടപടിയിലൂടെ ഇന്ന് തന്നെ ചർച്ചയ്‌ക്കെടുക്കുകയായിരുന്നു.

മുത്തലാഖ് നടത്തുന്നവർക്ക് മൂന്ന് വർഷം തടവുശിക്ഷ. ഇരകൾക്ക് ജീവനാംശവും പ്രായപൂർത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ഉറപ്പ് നൽകുന്നതാണ് ബില്ല്. അസദുദ്ദീൻ ഒവൈസിയും എൻ.കെ പ്രേമചന്ദ്രനും എ സമ്പത്തും അടക്കമുള്ളവർ അവതരിപ്പിച്ച ഭേദഗതികൾ തള്ളിയാണ് ബില്ല് പാസ്സാക്കിയത്. മുസ്ലിം ലീഗും ഇടതുപക്ഷവും സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here