Advertisement

പാരീസിൽ പോയ 23 ഇന്ത്യൻ വിദ്യാർത്ഥികളെ കാണാതായി; മനുഷ്യക്കടത്തെന്ന് സംശയം

December 30, 2017
1 minute Read
23 Indian Teens Go Missing In France

പാരീസിൽ പോയ 23 ഇന്ത്യൻ വിദ്യാർഥികളെ കാണാനില്ല. പഞ്ചാബിലെ രണ്ടു സ്‌കൂളുകളിൽ നിന്നായി റഗ്ബി പരിശീലനത്തിന്റെ പേരിൽ പാരീസിലേക്ക് പോയ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. സംഭവത്തിൽ സി.ബി.ഐ കേസെടുത്തു. അനധികൃതമായാണ് കുട്ടികളെ ഫ്രാൻസിലേക്ക് കൊണ്ടുപോയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. 2016 ഫെബ്രുവരിയിലാണ് ഇവർ യാത്ര പോയത്.

രണ്ട് ട്രാവൽ ഏജൻസികൾ മുഖേനയാണ് കുട്ടികൾ പാരീസിലെത്തിയത്. റഗ്ബി പരിശീലനത്തിന്റെ പേരിലാണ് ഇവരെ കടത്തിയത്. സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ ഫരീദാബാദിലെ ലലിത് ഡേവിഡ് ഡീൻ, ഡൽഹിയിലെ സഞ്ജീവ് റോയ്, വരുൺ ചൗധരി എന്നിവരിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.

കുട്ടികളെ വിദേശത്ത് എത്തിക്കാൻ ഏജൻസികൾ ഓരോരുത്തരുടെ രക്ഷിതാക്കളിൽ നിന്നും 2530 ലക്ഷം രൂപ വരെ കൈപ്പറ്റിയിട്ടുണ്ടെന്നും സി.ബി.ഐ പറഞ്ഞു. 13 മുതൽ 18 വരെ പ്രായമുള്ളവരാണ് കുട്ടികൾ. കുട്ടികളുടെയെല്ലാം മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് യാത്രാ ഏജൻസി റദ്ദാക്കിയതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

 

23 Indian Teens Go Missing In France

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top