എൻ സി പി നേതൃയോഗം ഇന്ന് ചേരും

മന്ത്രിസ്ഥാനത്തിനായി പാർട്ടിക്ക് പുറത്ത് നിന്ന് എംഎൽഎമാരെ തിരയുന്നുവെന്ന ആരോപണത്തിന് പിന്നാലെ ഇന്ന് എൻസിപി യോഗം. കൊച്ചിയിലാണ് യോഗം ചേരുന്നത്. ഗണേഷ് കുമാർ അടക്കം പുറത്തുനിന്നുള്ള എംഎൽഎമാർ എൻസിപിയുമായി സഹകരിച്ച് മന്ത്രിസ്ഥാനം നേടാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ ഗണേഷ് കുമാർ തന്നെ നിഷേധിച്ചിരുന്നു. എങ്കിലും ഈ ചർച്ച നടന്നുവെന്ന് തന്നെയാണ് ശശീന്ദ്രൻ തോമസ് ചാണ്ടി വിഭാഗങ്ങൾ തീർച്ചപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഭിന്നിച്ച് നിന്ന ഈ വിഭാഗങ്ങൾ ഒരുമിച്ച് നിന്ന് യോഗത്തിൾ കടുത്ത പ്രതിഷേധസ്വരം ഉയർത്തുമെന്നത് തീർച്ചയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here