Advertisement

പിജി ഡോക്ടർമാരുടെ അനിശ്ചിതകാലസമരം രണ്ടാം ദിനത്തിൽ

December 30, 2017
Google News 0 minutes Read
pg doctors indefenite strike continues to second day

മെഡിക്കൽ കോളേജുകളിലെ പി.ജി ഡോക്ടർമാർ, ഹൗസ് സർജൻമാർ, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവരുടെ അനിശ്ചിതകാലസമരം രണ്ടാം ദിനത്തിൽ. ഡോക്ടർമാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിച്ചതിനെതിരെയാണ് സമരം.

ഒ.പി, വാർഡ് ഡ്യൂട്ടികൾ ബഹിഷ്‌കരിച്ചാണ് ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം. സമരം നേരിടാനായി ആരോഗ്യ വകുപ്പ് ഒരുക്കിയ ബദൽ സംവിധാനം ഫലപ്രദമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

സമരക്കാരുടെ ആവശ്യങ്ങൾ ന്യായമായി പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും സമരവുമായി മുന്നോട്ട് പോയത് ശരിയായില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ചർച്ചയ്ക്ക് സർക്കാർ ഇനിയും തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here