ശിവഗിരി തീർത്ഥാടനം ഇന്ന് ആരംഭിക്കും

എൺപത്തിയഞ്ചാമത് ശിവഗിരി തീർത്ഥാടനം ഇന്ന് ആരംഭിക്കും. ഇക്കൊല്ലത്തെ തീര്‍ഥാടനം മഹാസമാധി മന്ദിര ഗുരുദേവ പ്രതിഷ്ഠയുടെ കനക ജൂബിലിയും തീര്‍ത്ഥാടനാനുമതിയുടെ നവതിയും സമന്വയിക്കുന്ന പശ്ചാത്തലത്തിലാണ്.
ഇന്ന് രാവിലെ 7.30നു സ്വാമി പ്രകാശാനന്ദ ധര്‍മ്മ പതാക ഉയര്‍ത്തുും. 10 നു ഉദ്ഘാടന സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദാ, കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ഹന്‍സ് രാജ് ഗംഗാറാം അഹീര്‍, ശ്രീലങ്കന്‍ സ്പീക്കര്‍ കാരു ജയസൂര്യ, തുടങ്ങിയവര്‍ സംസാരിക്കും.
നാളെ രാവിലെ 10ന് തീര്‍ത്ഥാടന സമ്മേളനം വീഡിയോ കോണ്‍ഫ്രന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.കേന്ദ്രമന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ്വി, ശ്രീപദ് നായിക്, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനുവരി ഒന്നിന് പ്രതിമാപ്രതിഷ്ഠാ കനകജൂബിലിയുടേയും തീര്‍ത്ഥാടനത്തിന്റേയും സമാപനസമ്മേളനം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, തുഷാര്‍ വെള്ളാപ്പള്ളി, ഉമ്മന്‍ ചാണ്ടി, തുടങ്ങിയവര്‍ സംസാരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here