Advertisement

മെക്സിക്കോയിൽ വാഹനാപകടം; പത്ത് മരണം

December 31, 2017
Google News 0 minutes Read
accident

മെക്സികോയിലുണ്ടായ റോഡപകടത്തില്‍ പത്ത് പേര്‍ മരിച്ചു. മൂന്ന് വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. രണ്ട് കാറുകളും ഒരു ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ കത്തിനശിച്ചു. അവധിയാഘോഷത്തിനായി അമേരിക്കയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേരുള്‍പ്പെടെയാണ് അപകടത്തില്‍ മരിച്ചതെന്നാണ് സൂചന. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവറും സഹായിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കുടുംബത്തോടൊപ്പമുണ്ടായിരുന്നു കാറിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here