കിട്ടാക്കടം കുറയ്ക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

കിട്ടാക്കടം വില്‍ക്കാനോ കൈമാറാനോ പൊതുമേഖലാ ബാങ്കുകള്‍ തയാറാകണമെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇത്തരത്തിലുള്ള സാധ്യതകള്‍ ബാങ്കുകള്‍ കൃത്യമായി ഉപയോഗിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. തങ്ങളുടെ ശേഷിക്കനുസരിച്ച് ഓരോ ബാങ്കും ഇതിനായുള്ള പദ്ധതി തയാറാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞമാസം നടന്ന പിഎസ്ബി മന്ധനിലെ പ്രധാനചര്‍ച്ചാ വിഷയവും ഇതുതന്നെയായിരുന്നു.
ബാലന്‍സ് ഷീറ്റുകള്‍ മെച്ചപ്പെടുത്താന്‍ നിഷ്‌ക്രിയാസ്തി പുനര്‍ വിന്യസിപ്പിക്കലിലൂടെ സാധിക്കുമെന്നും മന്ത്രാലയം വിലയിരുത്തുന്നു. ബാധ്യത കുറയ്ക്കാനുമാവും. ചെറുകിട-ഇടത്തരം വായ്പകളില്‍ വൈദഗ്ധ്യമുള്ള ബാങ്കുകള്‍ക്ക് ഈ മേഖലയിലുള്ള മറ്റ് ബാങ്കുകള്‍ക്ക് നിഷ്‌ക്രിയാസ്തികള്‍ കൈമാറാം. ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പാ ലഭ്യത ഉറപ്പാക്കുന്നതിനായി പൊതുമേഖലാ ബാങ്കുകള്‍ മൈക്രോ(സൂക്ഷ്മ)-സ്‌മോള്‍(ചെറു കിട)-മീഡിയം( ഇടത്തരം )സംരംഭങ്ങള്‍ക്കായി പ്രത്യേക ബ്രാഞ്ചുകള്‍ തുടങ്ങണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here