Advertisement

ഐഎംഎയുടെ നേതൃത്വത്തിൽ നാളെ മെഡിക്കൽ ബന്ദ്

January 1, 2018
1 minute Read
doctor pension age increased

ഐഎംഎയുടെ നേതൃത്വത്തിൽ നാളെ മെഡിക്കൽ ബന്ദ്. കെജിഎംഒഎയുടെ നേതൃത്വത്തിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ്. ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെയാണ് ബന്ദ്. രാവിലെ 9 മുതൽ 10 വരെ ഡോക്ടർമാർ ഒപി ബഹിഷ്‌കരിക്കും.

നാളെ സ്വകാര്യ പ്രാക്ടീസും ബഹിഷ്‌കരിക്കും. പൊതുജനങ്ങൾ നാഷനൽ മെഡിക്കൽ കമ്മിഷൻ ബിൽ എന്താണെന്നു മനസ്സിലാക്കണമെന്നും ജനങ്ങളുടെ ജീവനു തന്നെ അപകടം വരുത്തുന്ന വിധം കുറുക്കുവഴികളിലൂടെ ബ്രിഡ്ജ് കോഴ്‌സുകൾ നടത്തി മുറിവൈദ്യൻമാരെ സൃഷ്ടിക്കാനും അനർഹരായവരെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വക്താക്കളാക്കാനുമുള്ള ശ്രമം തടയണമെന്നും സംഘടന ആവശ്യപ്പെട്ടു.

medical bandh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top