Advertisement

ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ രാജിവച്ചു

January 2, 2018
Google News 0 minutes Read
Coach Reni

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജി വെക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റെനി മ്യൂലന്‍സ്റ്റീന്റെ വിശദീകരണം. എന്നാല്‍ ഈ സീസണിലെ ടീമിന്റെ മോശം ഫോം ആണ് രാജിയിലേക്ക് വഴിതെളിച്ച പ്രധാന കാരണമെന്നാണ് കായിക ലോകത്തെ വിലയിരുത്തല്‍. ഏഴ് കളികളില്‍ നിന്ന് ഇതുവരെ ഒരു കളി ജയിക്കാനേ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞിട്ടുള്ളൂ. ഇന്നലെ ബംഗളൂരു എഫ് സിക്കെതിരെ കൊച്ചിയില്‍ നടന്ന ഹോം മാച്ചില്‍ മികച്ച ഫോമിലുള്ള സി.കെ വിനീതിനെ കളിപ്പിക്കാത്തതില്‍ കോച്ചിന് ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു. ഇന്നലത്തെ കളിയില്‍ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുകയും ചെയ്തു. അതിനു പിന്നാലെയാണ് കോച്ചിന്റെ രാജിയും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here