Advertisement

ഗൂഗിളിന്റെ ബലൂൺ പൊട്ടിത്തകർന്നു

January 2, 2018
Google News 0 minutes Read
Google's High Altitude Internet Balloon Crashes in Kenya

ഗൂഗളിന്റെ ബലൂൺ പൊട്ടിത്തകർന്നു. അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി ഗൂഗിൾ ആരംഭിച്ച പ്രോജക്ട് ലൂൺ പദ്ധതിയുടെ ഭാഗമായുള്ള ബലൂണാണ് പൊട്ടിത്തകർന്നത്.

കെനിയയിലാണ് സംഭവം. ആറുമാസത്തോളമാണ് ഓരോ ബലൂണിന്റെയും സമയപരിധി. ഇത് പിന്നിട്ടതായിരിക്കാം ബലൂൺ പൊട്ടാൻ കാരണമെന്നാണ് വിവരം. കെനിയയിൽ സ്ഥാപിച്ച പത്ത് ബലൂണുകളിൽ ഒന്നാണ് പൊട്ടിപ്പോയത്.

2017 ജൂലൈയിലാണ് ഈ ബലൂണുകൾ സ്ഥാപിച്ചത്. ലോകത്തെ ഗ്രാമപ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായാണ് ഗൂഗിൾ പ്രോജക്ട് ലൂൺ ആരംഭിച്ചത്.

ആഫ്രിക്കൻ രാജ്യങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പ്രോജക്ട് ലൂൺ തുടങ്ങിയിരുന്നു. സാധാരണഗതിയിൽ സമുദ്രനിരപ്പിൽനിന്ന് 11 മൈൽ ഉയരത്തിൽ സ്ട്രാറ്റോസ്ഫിയറിലാണ് ബലൂൺ സ്ഥാപിക്കുന്നത്. കാലാവസ്ഥയ്ക്ക് അനുസൃതമായി ദിശമാറാനും മറ്റും ഈ ബലൂണുകൾക്ക് സാധിക്കും. ഒരു ബലൂണിന് ഒരു കിലോമീറ്ററിലേറെ പരിധിയിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ സാധിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here