ഇനിമുതൽ മദ്യത്തിനും ആധാർ

മദ്യം വാങ്ങണമെങ്കിൽ ഇനി മുതൽ ആധാർ നിർബന്ധം. ഡൽഹി സർക്കാരാണ് ഈ നടപടിക്ക് ഒരുങ്ങുന്നത്.
25 വയസു തികയാത്തവർക്ക് മദ്യം വിറ്റാൽ ഡൽഹിയിൽ അരലക്ഷം രൂപ പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. തെറ്റാവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുകയും 5 ലക്ഷം പിഴ ഈടാക്കുകയും ചെയ്യും. വയസുതെളിയിക്കാൻ ആധാർ കാർഡോ, തിരിച്ചറിയൽ കാർഡോ കാണിച്ച ശേഷമാവും മദ്യവിൽപന. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനാണ് പുതിയ തീരുമാനം.
ഡൽഹിയിൽ 25 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നത് കുറ്റകരമാണെങ്കിൽ കൂടിയും ഇതൊന്നും നടപ്പിലാകുന്നുണ്ടായിരുന്നില്ല. ഡൽഹി പൊലീസും എക്‌സൈസ് വകുപ്പുമാണ് പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
govt makes aadhar mandatory for liquor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here