Advertisement

ഭൂമിയിടപാട് വിവാദം;വെറും സാങ്കേതിക പിഴവെന്ന് സഭ

January 2, 2018
Google News 1 minute Read
Mar.Alancheri With Sebastian Edayanthrath

ഇന്നലെ ചേര്‍ന്ന സീറോ മലബാര്‍ സഭയുടെ പ്രത്യേക സിനഡിന് ശേഷം എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിവാദത്തില്‍ സഭയുടെ സമവായ നിലപാട്. ഭൂമിയിടപാടില്‍ സംഭവിച്ചിരിക്കുന്നത് കണക്കിലെ സാങ്കേതിക പിഴവുകള്‍ മാത്രമാണെന്ന് മാര്‍.ജോര്‍ജ്ജ് ആലഞ്ചേരി. ഇതോടെ അതിരൂപതയില്‍ ഉയര്‍ന്നുവന്ന പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് സഭ. അനാവശ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും സഭാ നേതൃത്വം നിലപാടെടുത്തു. ഭൂമിയിടപാടിലെ വിവാദങ്ങളെ തുടര്‍ന്ന് അതിരൂപതയിലെ വൈദികരും വിശ്വാസികളും രണ്ട് തട്ടുകളിലായി നില്‍ക്കുമ്പോള്‍ സഭയുടെ ഇപ്പോഴത്തെ നിലപാട് എങ്ങനെ ചര്‍ച്ചയാകുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here