ആരെങ്കിലും വെല്ലുവിളിച്ചാൽ ഞാനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും : പ്രകാശ് രാജ്

രജനികാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് സൂചന.
രാജ്യത്ത് വർഗീയരാഷ്ട്രീയം പിടിമുറുക്കുകയാണെന്നും ഭൂരിപക്ഷരാഷ്ട്രീയത്തിനെതിരെ നമ്മൾ ശബ്ദമുയർത്തണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.
രാജ്യത്ത് മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിന് പ്രാധാന്യം ഏറി വരികയാണ്. ഹിറ്റ്‌ലറുടെ കാലത്തുണ്ടായിരുന്ന ഇത്തരം പ്രവണതകൾക്കെതിരെ നമ്മൾ ശബ്ദമുയർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
സ്വന്തം സമുദായം മാത്രം ലോകം ഭരിക്കണമെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. ഇപ്പോൾ നമ്മുടെ രാജ്യത്തും ഇത്തരം ആളുകൾക്ക് പിന്തുണ ഏറി വരികയാണ്. അതുകൊണ്ട് ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താൻ ഒരുക്കമാണെന്നും പ്രകാശ് രാജ് പറയുന്നു.
ബംഗളൂരു പ്രസ് ക്ലബ് നൽകിയ പേഴ്‌സൺ ഓഫ് ദ് ഇയർ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
prakash raj hints about entry to politics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here