Advertisement

‘മഴയാണ് 2014-ന് ശേഷം ഉദ്ഘാടനം ചെയ്ത പാലത്തിന് സമീപം പോകരുത്’; പ്രകാശ് രാജ്

July 5, 2024
2 minutes Read

കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ്. 2014-ന് ശേഷം ഉദ്ഘാടനം ചെയ്യുകയോ പണികഴിപ്പിക്കുകയോ ചെയ്ത പാലം, കെട്ടിടങ്ങൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ തുടങ്ങിയവയുടെ അടുത്തേയ്ക്കൊന്നും പോകരുതെന്ന് പ്രകാശ് രാജ് കുറിച്ചു.

മൺസൂൺ മുന്നറിയിപ്പ് എന്ന് പറ‍ഞ്ഞുകൊണ്ടാണ് താരത്തിൻ്റെ കുറിപ്പ് ആരംഭിക്കുന്നത്. മോദി സർക്കാറിനെതിരെയുള്ള താരത്തിൻ്റെ പരോക്ഷ പ്രതികരണം സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ചിട്ടുണ്ട്.പ്രകാശ് രാജിൻ്റെ പോസ്റ്റിനെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ എത്തുന്നുണ്ട്.

‘മൺസൂൺ മുന്നറിയിപ്പ്: നനയുന്നത് അതിമനോഹരമാണ്. എന്നാൽ, 2014ന് ശേഷം നിർമിച്ചതോ​ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങൾ, പാലങ്ങൾ, എയർപോർട്ടുകൾ, ദേശീയപാതകൾ, ആശുപത്രികൾ എന്നിവയുടെ അടുത്തേക്ക് പോവുകയോ ട്രെയിനിൽ കയറുകയോ ചെയ്യരുത്. ശ്രദ്ധ പുലർത്തണം’ -എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

ബിഹാറിൽ ഈ വർഷം മാത്രം തകർന്നുവീണത് ഇരുപതോളം പാലങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിലായി പത്ത് പാലങ്ങൾ തകർന്നു. മിക്കതും ഗ്രാമീണ മേഖലകളിലെ ചെറിയ പാലങ്ങളാണ്. ഇതിൽ കാലപ്പഴക്കം ചെന്നവ കുറച്ചേയുള്ളൂ. കൂടുതലും 25 വർഷത്തിനുള്ളിൽ നിർമിച്ചവയാണ്.

കഴിഞ്ഞയാഴ്ച ഡൽഹി എയർപോർട്ടിലെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത് കൂടാ​തെ മധ്യപ്രദേശിലും ഗുജറാത്തിലും വിമാനത്താവളങ്ങളിലെ മേൽക്കൂര തകർന്നുവീഴുകയുണ്ടായി.

Story Highlights : Prakash Raj Against BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top