ആഭാസത്തില്‍ കത്തി വച്ച് സെന്‍സര്‍ ബോര്‍ഡ്

ആഭാസം സിനിമയ്ക്ക് കത്തി വച്ച് സെന്‍സര്‍ ബോര്‍ഡ്. ചില ഡയലോഗുകള്‍ നീക്കം ചെയ്താല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്. ആഭാസത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഫെയ്സ് ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. റിവ്യൂ സമിതിയ്ക്ക് അപ്പീല്‍ പോകാന്‍ തീരുമാനിച്ചിരിക്കുയാണ് ഇവര്‍.
ആഭാസത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം.
ജനുവരി 5ന് റിലീസ് തീരുമാനിച്ചു തയ്യാറെടുക്കുകയായിരുന്ന “ആഭാസം” എന്ന ഞങ്ങളുടെ കൊച്ചു സിനിമ, സെൻസർ കുരുക്കിലകപ്പെട്ട്, റിലീസ് നീട്ടിവെച്ച വിവരം വ്യസനസമേതം അറിയിച്ചു കൊള്ളട്ടെ.
ചില ഡയലോഗുകൾ മ്യൂട്ട് ചെയ്താൽ, A സർട്ടിഫിക്കറ്റു തരാമത്രേ. അങ്ങിനൊരു ഔദാര്യം പറ്റാൻ മാത്രം തെറ്റൊന്നും ഞങ്ങൾ ചെയ്തിട്ടില്ല എന്നു വിശ്വസിക്കുന്നത് കൊണ്ടും, ബോർഡിന്റെ രാഷ്ട്രീയ അസഹിഷ്ണുത പ്രകടമായത് കൊണ്ടും ഞങ്ങൾ review സമിതിക്ക് അപ്പീൽ പോവുകയാണ്.
ഇത് വരെ കൂടെ നിന്ന അഭ്യുദയ കാംക്ഷികൾക്കും, സ്നേഹമുള്ള മനസ്സുകൾക്കും നന്ദി പറഞ്ഞു കൊണ്ട്, തുടർന്നും കൂടെയുണ്ടാവണമെന്നു അപേക്ഷിക്കുന്നു.
സുരാജ് വെഞ്ഞാറമ്മൂട്, റിമ കല്ലിങ്കള്‍, ശീതള്‍ ശ്യാം എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്റെ സ്പയർ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. ഒരു ബസ്സും അതിലെ യാത്രക്കാരും, അവരിലൂടെ സാമൂഹിക പ്രസക്തിയുളള ഒരു ആക്ഷേപ ഹാസ്യമാണ് ചിത്രം പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here